Monday, March 15, 2010

പ്രത്യയ ശാസ്ത്രം

അമ്പലത്തില്‍ പോകും വഴി
കണ്ണുകളില്‍
പ്രേമത്തിന്റെ നനവുമായി
നീ
എനിക്കായി കാത്തുനില്‍ക്കാരുണ്ടായിരുന്ന
അരയാല്‍ ചുവട്ടില്‍
ഇന്ന്
എന്നെ കാത്തു
പ്രത്യയ ശാസ്ത്രത്തിന്റെ
കൊഴിഞ്ഞ ഇലകള്‍.

എന്റെ ഒരു നോട്ടത്തിനായി
പുഞ്ചിരിക്കായി
വിതുമ്പി നിന്ന
നിന്റെ ചുണ്ടുകളില്‍
ഇന്ന്
പേരക്കുട്ടികള്‍ക്കായി കരുതി വച്ച
" ഓമന ത്തിങ്ങള്‍ കിടാവോ"

സ്റ്റഡി ക്ളാസ് കഴിഞ്ഞു
തിരിച്ചു വരുന്ന എന്നെ
അവസാനത്തെ ഇല
"സഖാവേ" എന്ന് വിളിച്ചത്
നീ കേട്ടില്ലേ?

*******

കടല്‍

കടല്‍ കേഴുന്നത് ഞാനറിയുന്നു
അവളുടെ കണ്ണീരുപ്പും ഞാനറിയുന്നു
കരയുടെ മാറില്‍ പടരാന്‍ വെമ്പും
തിരയാം കാപപണി കൈകളും
അറിയുന്നു, ഞാനറിയുന്നു.
അവളുടെ കരളില്‍ മുത്തും
കടലോളം വലിയ മനസ്സും
കര കവിയും കരുത്തും
ആ മനസ്സിന്‍ ആഴവും ആരവവും
നിലയെത്ത നീലക്കയവും
kannethaathaazhavum
ഞാനറിയുന്നു.

മീനായിപ്പിറന്ന സ്വപ്‌നങ്ങള്‍
കണ്‍ ചിമ്മാതെ
അവള്‍ക്കു കാവലിരിക്കുന്നു.

പുഴയായിരുന്നവളുടെ
കവിളിലെ
ഉണങ്ങിയ കണ്നീര്‍പ്പാടും
പിടന്ജോടാന്‍ വെമ്പും മനസ്സും
ഞാനറിയുന്നു.

വേഴാമ്പലിനെപ്പോലേം
മഴ കാത്തു കഴിയുന്ന
അവളുടെ കണ്കളും
നെയ്തലാമ്പല്‍ പോലെ
തുടുത്ത ഹൃദയവും
ഞാനറിയുന്നു.

****

delhi

ഡല്‍ഹി
എപ്പോഴോ മരിച്ചു പോയ
ഒരു നഗരമാണ്.
പച്ച പുതപ്പിച്ചു കിടത്തിയ
ഈ മൃതദേഹം
അവളുടെ തന്നെയാണ്.
അരികെയിരുന്നു
അലമുറയിട്ടു കരയുന്നതും
അവള്‍ തന്നെയാണ്.

ഡല്‍ഹി
എപ്പോഴോ മരിച്ചു പോയിരിഒക്കുന്നു.
ജൂണില്‍ അവളുടെ ചിതയെരിയുന്നു
മാര്‍ച്ചില്‍ അവളുടെ അസ്ഥികള്‍
പനിനീര്‍ പൂക്കളായി പൂക്കുന്നു.

ഒരു നുള്ള് എള്ളും പൂവും
ഒരു തുള്ളി കണ്ണീരും
ഒരുരുള ചോറും
അവള്‍ക്കായി ഞാനര്‍പ്പിക്കട്ടെ.

അഴുകുന്ന ഈ യമുനയും
അവള്‍ തന്നെ.
തേങ്ങുന്ന വടക്കന്‍ കാറ്റും
മൂടിക്കെട്ടിയ വാനവും
അവളെയോര്‍ത്തു തന്നെ.
വേനലില്‍ സൂര്യന്‍ തപിക്കുന്നതും
സിസിരത്തില്‍ അവന്‍
താപമാടക്കുന്നതും
അവള്‍ക്കായ്‌ തന്നെ.
ശിശിരത്തില്‍ മരങ്ങള്‍
വര്‍ണ്ണ വസ്ത്രങ്ങള്‍ ത്യജിക്കുന്നതും
അവളുടെ വിയോഗത്തില്‍ തന്നെ.

അവളുടെ ചിതയെരിഞ്ഞ
പാടത്ത്
കടുക് പൂക്കുന്നു.
പൂ കൊഴിയുമ്പോള്‍
ആത്മാക്കള്‍
ഗതി കിട്ടാതെ അലയുന്നു.
പരുന്തുകള്‍ ആയി ഉഴറുന്നു
വാനം മുഴുക്കെ അലയുന്നു.
prakthamangalaaya
അവളുടെ കാമനകള്‍
ചിതറിപ്പോയ കനവുകള്‍
niramattu ഉടഞ്ഞ
കല്‍ക്കെട്ടുകളായി.....

മിനാരങ്ങളും ശവകുടീരങ്ങളും
മൂന്നാം നാളില്‍ അവന്റെ
പാട സ്പര്‍ഷതിനായ് കേഴുന്നു.

അവള്‍
ഉയിര്‍പ്പിനായ്-
കാത്തേ കിടക്കുന്നു.

******

Saturday, March 13, 2010

ദുരിതം

ചിതറിയ ചിന്തകള്‍ക്ക്
ചിറകു മുളക്കും മുന്‍പ്
പറഞ്ഞു വെച്ച പോലെയാണ്
രാത്രി വന്നു കയറുന്നതും
സന്ധ്യ പായും ചുരുട്ടി
എഴുന്നേറ്റു പോകുന്നതും.

വെളിച്ചം
ഈയാം പാറ്റ പോലെ
ചിരകുരിഞ്ഞു കളഞ്ഞു
ഇഴയാന്‍ തുടങ്ങുമ്പോള്‍
പിത്തം പിടിച്ച ചെക്കനെപ്പോലെ
സൂര്യന്‍
മേഘക്കൂരക്ക് പിറകില്‍
ഒളിച്ചിരിക്കും.

നേരം വെളുത് കിട്ടാന്‍
ഇനിയുമെത്ര നാഴിക-
ദുരിതമയം!

****

ദുരിതം

മോചനം

( എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും വിവാഹ മോച്ചനതിലൂടെ പരസ്പരം തോല്പിച്ചപ്പോള്‍, സ്വയം തോട്ടുഴന്നു പോയ അവരുടെ മകള്‍ - അവളെ കുറിച്ചാണ് ഈ കവിത..)

മാതൃ വൃക്ഷത്തില്‍ നിന്ന്
മുറിച്ചു മാറ്റിയ ഒരു
കുഞ്ഞു ചില്ലയാണ് നീ.

തൂകാതെ പോയ
നിന്റെ മിഴിനീരിതാ
പേമാരിയായി
പെയ്തു നിറയുന്നു.

മോച്ചനതിനയവര്‍
വേരുകള്‍ പിഴുതു
ബന്ധനത്തില്‍ നിന്ന്
ബന്ധനങ്ങളിലേക്ക്
ചെന്ന് വീഴുമ്പോള്‍
നീ ഇരുന്ന ചില്ല
ആരുന്നു വീഴുകയായിരുന്നു.

അവസാനം
നിന്റെ മോചനം
സാക്ഷാല്‍ക്രുതമായി
സ്വര്‍ഗത്തിലേക്ക് നീളുന്ന
ഒരു നൂലെണിയിലൂടെ..
****

rakthasaakshi

കടല്‍ കരയാകുന്ന കാലത്ത്
ഞാന്‍ മല്സ്യമായിരുന്നു
നിറഞ്ഞ പ്രാണ വായുവില്‍
ശ്വാസം മുട്ടിയാണ്
ഞാനന്ന് മരിച്ചത്.
അന്ന്
കരയ്ക്കും കടലിനുമിടക്ക്
രാമനും മഴുവുമുണ്ടായിരുന്നു.
അന്നും
ഞാന്‍ തന്നെയായിരുന്നു
രക്തസാക്ഷി.

ഇന്ന്
എഴുത്തും വരയും
മനസ്സും കരയും
കടലെടുക്കുന്ന
ഈ പ്രളയകാലത്ത്
എന്റെ മനസ്സിനും
കടലിനുമിടക്ക്
ഈ പ്രപഞ്ചാവും
അനേകം പ്രകാശവര്ഷങ്ങളും.

ഇരകള്‍ ആയുധങ്ങളും
ആയുധങ്ങള്‍ ഇരകളുമാവുന്നു.
മനസ്സുകളില്‍ കടല്‍
പാടലമായ് തിളക്കുന്നു.
കടുക് പാടങ്ങളില്‍
കുരുന്നുകള്‍
കുമാനസ്സുകള്‍ വിളയുന്നു.
dweshathinte മൂന്നാം കണ്ണ്
തുറന്നു തന്നെയിരിക്കുന്നു.
ഇന്നും ഞാന്‍ തന്നെയാണ്
രക്തസാക്ഷി.

*****

കടലോളം

നീയും ഞാനും

നിനക്കായി താക്കോല്‍ കൊടുത്തു വച്ചിരിക്കുന്ന
ഒരു ക്ളഓക്കാണ് ഞാന്‍.
മൃടുമോഴിയാല്‍ നിന്നെ ഉണര്‍ത്താനും
നീ മിഴിയുയര്തുമ്പോള്‍
കൈ പൊക്കി സമയം കാണിക്കാനും
നീ വൈകിയാല്‍ അതിന്റെ പഴിയെല്‍ക്കാനും വേണ്ടി
ജനിച്ചവള്‍!

നീ സ്ഥിരമായനിയുന്ന
നിന്റെ പാടരക്ഷയാണ്‌ ഞാന്‍.
പലതും അണിഞ്ഞു
ഭംഗി നോക്കി ഉപേക്ഷിച്ചു
നീ അവസാനം തെരഞ്ഞെടുത്ത
നിന്റെ സ്വന്തം പാദരക്ഷ!
നീ ചെളിയില്‍ ചവിട്ടുമ്പോള്‍
അത് നിന്റെ പാദത്തില്‍ പറ്റാതെ കാക്കുന്ന
നീ ആഗ്രഹിക്കുന്നിടതെല്ലാം
നിന്റെയൊപ്പം നടക്കുന്ന
നിന്റെ പാദത്തിന്റെ പരൌഢിയും
നടത്തയുടെ അന്തസ്സും
പോറ്റുന്ന പാദരക്ഷ.

നിന്റെ കയ്യില്‍
ഒരു പാവ മാത്രമാണോ ഞാന്‍?
നീ ആഗ്രഹിക്കുന്ന പോലെ
ആടുകയും പാടുകയും
അണിയുകയും ഒരുങ്ങുകയും
പണിയുകയും ഒരുക്കുകയും ചെയ്തു
മിണ്ടാതെ ചിനുങ്ങതെ-
യിരിക്കെണ്ടുന്ന
ഒരു യന്ത്ര്പ്പാവ?

എന്നിലെ എന്നെ എനിക്കെവിടെയാണ്
കൈമോശം വന്നത്?
എന്റെ കഴുത്തിന്‌ cheratha ഈ നുകം
ആരാണ് ഇങ്ങനെ cherthu കെട്ടിയത്?


**********