Monday, March 15, 2010

പ്രത്യയ ശാസ്ത്രം

അമ്പലത്തില്‍ പോകും വഴി
കണ്ണുകളില്‍
പ്രേമത്തിന്റെ നനവുമായി
നീ
എനിക്കായി കാത്തുനില്‍ക്കാരുണ്ടായിരുന്ന
അരയാല്‍ ചുവട്ടില്‍
ഇന്ന്
എന്നെ കാത്തു
പ്രത്യയ ശാസ്ത്രത്തിന്റെ
കൊഴിഞ്ഞ ഇലകള്‍.

എന്റെ ഒരു നോട്ടത്തിനായി
പുഞ്ചിരിക്കായി
വിതുമ്പി നിന്ന
നിന്റെ ചുണ്ടുകളില്‍
ഇന്ന്
പേരക്കുട്ടികള്‍ക്കായി കരുതി വച്ച
" ഓമന ത്തിങ്ങള്‍ കിടാവോ"

സ്റ്റഡി ക്ളാസ് കഴിഞ്ഞു
തിരിച്ചു വരുന്ന എന്നെ
അവസാനത്തെ ഇല
"സഖാവേ" എന്ന് വിളിച്ചത്
നീ കേട്ടില്ലേ?

*******

No comments:

Post a Comment