ഡല്‍ഹി
എപ്പോഴോ മരിച്ചു പോയ
ഒരു നഗരമാണ്.
പച്ച പുതപ്പിച്ചു കിടത്തിയ
ഈ മൃതദേഹം
അവളുടെ തന്നെയാണ്.
അരികെയിരുന്നു
അലമുറയിട്ടു കരയുന്നതും
അവള്‍ തന്നെയാണ്.
ഡല്‍ഹി
എപ്പോഴോ മരിച്ചു പോയിരിഒക്കുന്നു.
ജൂണില്‍ അവളുടെ ചിതയെരിയുന്നു
മാര്‍ച്ചില്‍ അവളുടെ അസ്ഥികള്‍
പനിനീര്‍ പൂക്കളായി പൂക്കുന്നു.
ഒരു നുള്ള് എള്ളും പൂവും
ഒരു തുള്ളി കണ്ണീരും
ഒരുരുള ചോറും
അവള്‍ക്കായി ഞാനര്‍പ്പിക്കട്ടെ.
അഴുകുന്ന ഈ യമുനയും
അവള്‍ തന്നെ.
തേങ്ങുന്ന വടക്കന്‍ കാറ്റും
മൂടിക്കെട്ടിയ വാനവും
അവളെയോര്‍ത്തു തന്നെ.
വേനലില്‍ സൂര്യന്‍ തപിക്കുന്നതും
സിസിരത്തില്‍ അവന്‍
താപമാടക്കുന്നതും
അവള്‍ക്കായ് തന്നെ.
ശിശിരത്തില്‍ മരങ്ങള്‍
വര്‍ണ്ണ വസ്ത്രങ്ങള്‍ ത്യജിക്കുന്നതും
അവളുടെ വിയോഗത്തില്‍ തന്നെ.
അവളുടെ ചിതയെരിഞ്ഞ
പാടത്ത്
കടുക് പൂക്കുന്നു.
പൂ കൊഴിയുമ്പോള്‍
ആത്മാക്കള്‍
ഗതി കിട്ടാതെ അലയുന്നു.
പരുന്തുകള്‍ ആയി ഉഴറുന്നു
വാനം മുഴുക്കെ അലയുന്നു.
prakthamangalaaya
അവളുടെ കാമനകള്‍
ചിതറിപ്പോയ കനവുകള്‍
niramattu ഉടഞ്ഞ
കല്‍ക്കെട്ടുകളായി.....
മിനാരങ്ങളും ശവകുടീരങ്ങളും
മൂന്നാം നാളില്‍ അവന്റെ
പാട സ്പര്‍ഷതിനായ് കേഴുന്നു.
അവള്‍
ഉയിര്‍പ്പിനായ്-
കാത്തേ കിടക്കുന്നു.
******
Monday, March 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment