Saturday, March 13, 2010

rakthasaakshi

കടല്‍ കരയാകുന്ന കാലത്ത്
ഞാന്‍ മല്സ്യമായിരുന്നു
നിറഞ്ഞ പ്രാണ വായുവില്‍
ശ്വാസം മുട്ടിയാണ്
ഞാനന്ന് മരിച്ചത്.
അന്ന്
കരയ്ക്കും കടലിനുമിടക്ക്
രാമനും മഴുവുമുണ്ടായിരുന്നു.
അന്നും
ഞാന്‍ തന്നെയായിരുന്നു
രക്തസാക്ഷി.

ഇന്ന്
എഴുത്തും വരയും
മനസ്സും കരയും
കടലെടുക്കുന്ന
ഈ പ്രളയകാലത്ത്
എന്റെ മനസ്സിനും
കടലിനുമിടക്ക്
ഈ പ്രപഞ്ചാവും
അനേകം പ്രകാശവര്ഷങ്ങളും.

ഇരകള്‍ ആയുധങ്ങളും
ആയുധങ്ങള്‍ ഇരകളുമാവുന്നു.
മനസ്സുകളില്‍ കടല്‍
പാടലമായ് തിളക്കുന്നു.
കടുക് പാടങ്ങളില്‍
കുരുന്നുകള്‍
കുമാനസ്സുകള്‍ വിളയുന്നു.
dweshathinte മൂന്നാം കണ്ണ്
തുറന്നു തന്നെയിരിക്കുന്നു.
ഇന്നും ഞാന്‍ തന്നെയാണ്
രക്തസാക്ഷി.

*****

No comments:

Post a Comment